ജോലിയിലെ സമ്മര്‍ദ്ദം താങ്ങാനായില്ല: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന എസ്.ഐ മരിച്ചു.

ബേഡകം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് എലി വിഷം കഴിച്ച എസ്.ഐ മരിച്ചു.

ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.വിജയന്‍ (49) ആണ് മരിച്ചത്.

കൊച്ചി അമൃത ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകിട്ട് ആണ് മരണം.

ഏപ്രില്‍ 29 നാണ് പൊലീസ് സ്റ്റേഷന് അടുത്തുള്ള ക്വാര്‍ട്ടേഴ്സില്‍ ഇദ്ദേഹത്തെ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

ഒരു കേസുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.

പനത്തടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മാനടുക്കം പാടിയില്‍ സ്വദേശിയാണ്.

കുട്ടിനായ്ക്ക്-അക്കാച്ചുഭായ് ദമ്പതികളുടെ മകനാണ്.

ഭാര്യ:ശ്രീജ.

മക്കള്‍: ആവണി, അഭിജിത്ത് (ഇരുവരും വിദ്യാര്‍ത്ഥികള്‍).

സഹോദരങ്ങള്‍: ബാലാമണി(കുടുംബൂര്‍)നാരായണി(അടൂര്‍),പരേതനായ ജനാര്‍ദ്ദനന്‍.