കെ.എസ്.ആര്‍.ടി.സി ബസില്‍ ബഹളംവെച്ച യാത്രക്കാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ബസില്‍ മദ്യപിച്ച് ബഹളംവെച്ച സഹോദരങ്ങള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കോഴിക്കോട് വിലങ്ങാട് ഇന്ദിരാനഗറിലെ കാഞ്ഞിരത്തിങ്കല്‍ നെല്‍സണ്‍ ജോണ്‍(32), സഹോദരന്‍ ഇടുക്കി വാത്തിക്കുടി തോപ്രാംകുടിയിലെ കാഞ്ഞിരത്തിങ്കല്‍ ജോജോ ജോണ്‍(38) എന്നിവരുടെ പേരിലാണ് കേസ്.

രാത്രി 9.10 ന് കാക്കാത്തോട് ബസ്റ്റാന്റിന് സമീപമായിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസിലെ യാത്രക്കാരായ ഇവര്‍ ബഹളം വെക്കുകയും മറ്റ് യാത്രക്കാരുമായി ശണ്ഠകൂടുകയും ചെയ്തതോടെ കണ്ടക്ടര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ എസ്.ഐ പി.റഫീക്ക് ഇരുവരേയും കസ്റ്റഡിയിലെടുത്ത് ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ മദ്യപിച്ചതായി കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്.