പത്മനാഭന്‍ കുറുമാത്തൂരില്‍.–ഓണ്‍ലൈന്‍ വാര്‍ത്ത തുണയായി

തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത തുണയായി, കാണാതായ മധ്യവയക്കനെ കുറുമാത്തൂരില്‍ കണ്ടെത്തി.

കണ്ടോന്താര്‍, ചെങ്ങളത്തെ ആലക്കാംപറമ്പില്‍വീട്ടില്‍ എ.പി.പത്മനാഭനെയാണ്(62) കുറുമാത്തൂരില്‍ കണ്ടെത്തിയത്.

മെയ്-22 മുതലാണ് കാണാതായത്.

തളിപ്പറമ്പിലെ പി.വി.രാജന്റെ കീഴില്‍ മന്നയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഇന്നലെ പത്മനാഭനെ കാണാതായ വിവരം കണ്ണൂര്‍ ഓണ്‍ലൈന്‍
ന്യൂസ് ഫോട്ടോസഹിതം വാര്‍ത്ത നല്‍കിയിരുന്നു.

ഇന്നലെ കുറുമാത്തൂരിലെ വെയിറ്റിങ്ങ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന പത്മനാഭനെ കണ്ട് സംശയം തോന്നി നാട്ടുകാര്‍ വാര്‍ത്തയിലെ നമ്പറില്‍ വിവരം അറിയിക്കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പത്മനാഭനെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.