പാംകോസ് ബാങ്കിംഗ് സേവനത്തിന് തുടക്കമായി.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് എംപ്ലോയിസ കോ-ഓപ്പ് സൊസെറ്റി-പാംകോസ്- ബേങ്കിംഗ് സേവനങ്ങളുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ എം.വി.ജയരാജന്‍ നിര്‍വ്വഹിച്ചു.

മെഡിക്കല്‍ കോളേജ് കാമ്പസില്‍ നടന്ന പരിപാടിയില്‍ കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സ് ചെയര്‍മാന്‍ ടി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.

സഹകരണ സംഘം ജോ.രജിസ്ട്രാര്‍ ഇ രാജേന്ദ്രന്‍ ആദ്യനിക്ഷേപം ഡോ.ഡി.കെ.മനോജ്, വി.മല്ലേശന്‍ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി.

മെഡി. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.കെ.പി.ഷീബ ദാമോദര്‍, ആശുപത്രി സൂപ്രണ്ട് ഡോ.കെ. സുദീപ്, അസി.രജിസ്ട്രാര്‍ എം.കെ.സൈബുന്നീസ, ഔഷധി ഡയരക്ടര്‍ കെ.പത്മനാഭന്‍,

യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എ.പി.രജനി, ഓഡിറ്റര്‍ എം.വി.അര്‍ച്ചന, വിവിധ സംഘടനാ നേതാക്കളായ എന്‍.സുരേന്ദ്രന്‍, ടി.ഒ.വിനോദ് കുമാര്‍, ഡോ.കെ.രമേശന്‍, എസ്.ദീപു, പി.ഐ.ശ്രീധരന്‍, ടി.വി. പ്രഭാകരന്‍, പി.വി.ഉപേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഘം പ്രസിഡന്റ് പി.ആര്‍. ജിജേഷ് സ്വാഗതവും സെക്രട്ടറി രജീഷ് രാജന്‍ നന്ദിയും പറഞ്ഞു.