പാണപ്പുഴ നാടന്‍ തോക്ക്: പ്രതി സുധാകരന്‍ അറസ്റ്റില്‍.
പരിയാരം: ചന്ദനവേട്ടക്കിടയില്‍ നാടന്‍തോക്ക് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
പാണപ്പുഴ പറവൂരിലെ ഇട്ടമ്മല്‍ സുധാകരനെയാണ്(50)പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 9 ന് രാത്രി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും പാണപ്പുഴ ആലിന്റെ പാറയില്‍ നടത്തിയ റെയിഡിലാണ് മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച 55 കിലോ ചന്ദനമുട്ടികളും ഒറ്റക്കുഴല്‍ തോക്കും പിടിച്ചെടുത്തത്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഫോറസ്റ്റ് അധികൃതര്‍ തോക്ക് പരിയാരം പോലീസിന് കൈമാറിയിരുന്നു.
പച്ചക്കറി കൃഷിക്കാരനായ സുധാകരന്‍ ആലിന്റെപാറയിലെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ്.
കൃഷി നശിപ്പിക്കാന്‍ വരുന്ന മൃഗങ്ങളെ ഭയപ്പെടുത്താനാണ് തോക്ക്
വാങ്ങിയതെന്നാണ് സുധാകരന്‍ പോലീസിനോട് പറഞ്ഞത്.
പച്ചക്കറി സൂക്ഷിക്കാനായി സ്ഥലത്തെ ഷെഡിന്റെ ഒരു താക്കോല്‍ സ്ഥലമുടമ സുധാകരന് നല്‍കിയിരുന്നു.
തോക്ക് ഇയാള്‍ക്ക് നല്‍കിയ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ സുധാകരനെ റിമാന്‍ഡ് ചെയ്തു.
