പാണപ്പുഴ കളരിക്കാല്‍ മന്ത്രമൂര്‍ത്തി ക്ഷേത്രം കളിയാട്ടം ഡിസംബര്‍-1, 2 തീയതികളില്‍.
മാതമംഗലം: പാണപ്പുഴ കളരിക്കാല്‍ മന്ത്രമൂര്‍ത്തി ക്ഷേത്രം കളിയാട്ട ഉത്സവം ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ മാതമംഗലം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കളിയാട്ട ഉത്സവം നടത്തുന്നത്.
ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ആചാര സ്ഥാനികരും, വലിയ വീട്, പുതിയ വീട്, തറവാട് ഗുരുക്കന്‍മാരുടെയും, ജനപദ രക്ഷകന്മാരുടെയും സാന്നിധ്യത്തിലാണ് പരിപാടി നടക്കുക.
ഉച്ചക്കുട്ടിച്ചാത്തന്‍, ശ്രീഭൂതം, ഭൈരവന്‍, പുതിയ ഭഗവതി, ഉച്ചിട്ട കളരിയാല്‍ ഭഗവതി, തായ്പരദേവത, വിഷ്ണുമൂര്‍ത്തി, ഉറവങ്കര ഭഗവതി തുടങ്ങിയ തെയ്യങ്ങളുണ്ടാവും.
വാര്‍ത്താസമ്മേളനത്തില്‍ തലോറ ദിവാകരന്‍ ജോത്സ്യര്‍, പാണപ്പുഴ നാരായണന്‍ ജോത്സ്യര്‍, ചെറുകുന്ന് ദിനേശന്‍ ജോത്സ്യര്‍, ഭാര്‍ഗവന്‍ തലവില്‍, തലവില്‍ അനില്‍ ജോത്സ്യര്‍, കൊയങ്കര സുകേഷ് ജോത്സ്യര്‍ എന്നിവര്‍ പങ്കെടുത്തു.
