കാര്‍ഷിക മേഖലക്കും ടൂറിസത്തിനും ഊന്നല്‍ നല്‍കി പരിയാരം ഗ്രാമ പഞ്ചായത്ത് ബജറ്റ്.
പരിയാരം: പരിയാരം ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക ബജറ്റില്‍ കാര്‍ഷികമേഖലക്കും ടൂറിസത്തിനും പ്രാധാന്യം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ബാബുരാജ് അവതരിപ്പിച്ച ബജറ്റില്‍ തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 89 ലക്ഷം രൂപ കാര്‍ഷിക മേഖലക്കും ടൂറിസം പദ്ധതിക്ക് 50 ലക്ഷം രൂപയും
ശുചിത്വ മേഖലയില്‍ 40 ലക്ഷം രൂപയും ഭവന നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനും 2.64 കോടി രൂപയും വകയിരുത്തി.
ഭിന്നശേഷി ഉന്നമനത്തിനായി 21.5 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
പട്ടികജാതി വികസനത്തിന് 36.9 ലക്ഷം രൂപയും ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും തൊഴില്‍ സംരംഭങ്ങള്‍ക്ക് 24 ലക്ഷം രൂപയും പശ്ചാത്തല മേഖലയില്‍ 4.59 കോടിയും ബജറ്റില്‍ തുക വകയിരിത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ അധ്യക്ഷത വഹിച്ചു. ആര്‍.ഗോപാലന്‍, ടോണ വിന്‍സെന്റ്, ടി.പി രജനി, പി.വി.സജീവന്‍, പി.സാജിദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എം.വി.ചന്ദ്രന്‍ സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു.