പന്ത്രണ്ടാംചാല്‍ പക്ഷിസങ്കേതം പരിയാരം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശുചീകരിച്ചു.
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ ജൈവ വൈവിധ്യമേഖലയും തടിക്കടവ് പുഴയുടെ ഭാഗവുമായ പന്ത്രണ്ടാംചാല്‍ പക്ഷിസങ്കേതം പരിയാരം കെ.കെ.എന്‍പരിയാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശുചീകരിച്ചു.
വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു.
ഇരിങ്ങല്‍ യു.പി സ്‌കൂളില്‍ നടക്കുന്ന എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് ഈ പ്രദേശം ശുചീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസര്‍ സി.ഷീന, അധ്യാപകരായ കുര്യന്‍ മാത്യു, എ.എസ്.ഷെമി, പി.ലീല, എം.ജ്യോതി എന്നിവര്‍ നേതൃത്വം നല്‍കി.
പഞ്ചായത്ത് അംഗം ആന്‍സി സണ്ണി, ഒടുവള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജി കൊന്നയ്ക്കല്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.