സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു.

പിലാത്തറ: സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു.

കണ്ടോന്താര്‍ ചെങ്ങളത്തെ ഹവീല്‍ദാര്‍ കെ.പി.വി.വൈശാഖ്(35) ആണ്‌ അന്തമാന്‍ നിക്കോബാറില്‍ ഡ്യൂട്ടിക്കിടയില്‍ വാഹനാപകടത്തില്‍ മരിച്ചത്.

172 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

സി.വി.അപ്പുക്കുട്ടന്‍-കെ.പി.വി.പ്രസന്ന ദമ്പതികളുടെ മകനാണ്.

ഭാര്യ: ഭാവന (കൊടക്കാട്).

മകള്‍: അര്‍ഹ.

സഹോദരി: മൃദുല (ചെങ്ങളം).

മൃതദേഹം നാളെ ( 04-01-2023) രാവിലെ 9 മണി മുതല്‍ കണ്ടോന്താര്‍ ഇടമന യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 10.30 ന് ചെങ്ങളം സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.