ഗ്രാമഫോണ്‍ കിണര്‍ ഇനി കാഴ്ച്ചയുടെ കണ്ണാവും-
തളിപ്പറമ്പ്: ദേശീയപാതയോരത്തെ കിണര്‍ ഇനി ഗ്രാമഫോണാവും. ജെ സി ഐ തളിപ്പറമ്പ ഗോള്‍ഡന്‍ ഡ്രീംസിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഹൈവേ പ്ലാസാ ജംഗ്ഷനില്‍ റോഡരികിലെ പുരാതനമായ കിണറിന് ഭംഗി കൂട്ടിയാണ് ഗ്രാമഫോണ്‍ രൂപത്തിലാക്കിയത്.
ഉദ്ഘാടനം ഇന്ന് രാവിലെ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഗോള്‍ഡന്‍ ഡ്രീംസ് പ്രസിഡന്റ് എസ്.ശിഹാബുദ്ധീന്‍ അധ്യക്ഷത വഹിച്ചു.
ജേസിസ് മുന്‍ സോണ്‍ പ്രസിഡണ്ട് കെ.ടി.സമീര്‍, സോണ്‍ വൈസ് പ്രസിഡണ്ട് രാഹുല്‍, ഗോള്‍ഡന്‍ ഡ്രീംസ് സ്ഥാപക പ്രസിഡന്റ് സുബൈര്‍ സൂപ്പര്‍ വിഷന്‍, എ.ബി.സി ഗ്രൂപ്പ് മുസ്തഫ, കെ.അബ്ദുള്‍ റഷീദ്, എം.എ.മുനീര്‍,സലാം, റഷീദ് യാത്ര എന്നിവര്‍ സംസാരിച്ചു.
ഗോള്‍ഡന്‍ ഡ്രീംസ് സെക്രട്ടറി ജാഫര്‍ ബദരിയ സ്വാതവും, ആലി അഹമ്മദ് നന്ദിയും പറഞ്ഞു. 5 ലക്ഷം രൂപ ചെലവിലാണ് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ കിണര്‍ ഭംഗികൂട്ടിയത്.