Skip to content
തളിപ്പറമ്പ്:ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു, കാറോടിച്ചിരുന്നയാള്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു.
ഇരിട്ടി സ്വദേശി റഫീഖ് ഓടിച്ചിരുന്ന കെ.എല്‍-59 വൈ 2176 മാരുതി എസ്പ്രസോ കാറിനാണ് ഇന്നലെ രാത്രി 7.50 മയ്യില്‍ അരിമ്പ്രയില്‍ വെച്ച് തീപിടിച്ചത്.
ഓടിക്കുന്നതിനിടെ കാറിന്റെ ലൈറ്റുകള്‍ ഓഫായതിനെ തുടര്‍ന്ന് റഫീഖ് കാര്‍ റോഡരികില്‍ നിര്‍ത്തി ബോണറ്റ് തുറന്നപ്പോള്‍ തീയും പുകയും വരികയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ എസ്.എഫ്.ആര്.ഒ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം തീയണച്ചു.
ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ അനീഷ്, ലിജേഷ്, വൈസാഖ്, ഹോംഗാര്‍ഡുമാരായ പുരുഷോത്തമന്, സോമന് എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.