തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ലീഗല്‍ എയ്ഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2026-27 വര്‍ഷത്തെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തിയ ലീഗല്‍ എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു.

നിയമസഹായം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലിനിക്ക് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയമാനുമായ കെ.ടി.നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും എം.എ.സി.ടി, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്‍മാനുമായ കെ.എന്‍.പ്രശാന്ത് മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.റുഖിയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി.ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശന്‍, തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി.ബി.മനോജ്, കെ.റായിസ എന്നിവര്‍ പ്രസംഗിച്ചു.