പയ്യന്നൂര്‍ താലൂക്ക് ആശുപത്രി 106-ാം വാര്‍ഷികാഘോഷം

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആശുപത്രിയുടെ 106-ാം വാര്‍ഷികം സൗഖ്യസ്പര്‍ശം-2025 ഉദ്ഘാടനം ടി.ഐ.മധുസൂതനന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ.പി.എം ജ്യോതി അധ്യക്ഷത
വഹിച്ചു.

ജീവകാരുണ്യ-സാന്ത്വന പരിചരണ രംഗങ്ങളിലെ ഇടപെടലുകള്‍ക്കുള്ള 2025 ലെ കെ.വി.ആര്‍ ഫൗണ്ടേഷന്‍ പുരസ്‌കാര ജേതാവും പയ്യന്നൂര്‍ താലൂക്ക് ആശുപത്രി സീനിയര്‍ പി.ആര്‍.ഒയുമായ ജാക്‌സണ്‍ ഏഴിമല,

റിലയന്‍സ് സേവാരത്‌ന പുരസ്‌കാര ജേതാവും താലൂക്ക് ആശുപത്രി സെക്യൂരിറ്റി ഓഫീസറുമായ കെ.രവി.

2025 നഴ്‌സസ് വീക്ക് സെലബ്രേഷന്‍ സ്‌പെഷ്യല്‍ അച്ചീവ്‌മെന്റ്(റൈറ്റിംഗ്) പുരസ്‌കാര ജേതാവും, ആശുപത്രി സീനിയര്‍ നഴ്‌സിംഗ് ഓഫീസറുമായ മഹിജ പി മണി,

വയനാട് ചൂരല്‍മല പ്രളയരക്ഷാപ്രവര്‍ത്തന രംഗത്തെ ഇടപെടലുകള്‍ക്ക് ആശുപത്രിയിലെ ഡ്രൈവര്‍ സുനില്‍ കുമാര്‍,

സനിത പനക്കീല്‍ എന്നിവര്‍ക്കുള്ള ഉപഹാര വിതരണം പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി ലളിത നിര്‍വ്വഹിച്ചു.

കലാ കായിക മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.വി.സജിത, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വിശ്വനാഥന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കെ.എം.രാധാകൃഷ്ണന്‍, ഡോ.അബ്ദുള്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.