പഴശ്ശി ദിനാചരണം ആരംഭിച്ചു-ജയകേരള പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

മട്ടന്നൂര്‍: കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ 218-ാ മത് സ്മൃതി വാര്‍ഷികം ആരംഭിച്ചു.

വയനാട്ടിലും കോഴിക്കോടും ഒട്ടേറെ പരിപാടികള്‍ നടത്തുന്നുണ്ട്.

മുഴക്കുന്ന് ശ്രീമൃദംഗ ശൈലേശ്വരീക്ഷേത്ര പരിസരത്ത് മട്ടന്നൂര്‍ ജയകേരള സ്ഥാപിച്ച പഴശ്ശി പ്രതിമയില്‍, പഴശ്ശി സ്മൃതിദിനത്തോടനുബന്ധിച്ച് ജയകേരള പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

കെ.കെ.കീറ്റുകണ്ടി, ബാവ മട്ടന്നൂര്‍, നന്ദാത്മജന്‍ കൊതേരി, കെ.പി.അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

മട്ടന്നൂര്‍ ശ്രീശങ്കരവിദ്യാപീഠം സീനിയര്‍ സെക്കന്ററി സ്‌കൂള്‍, പഴശ്ശി കോവിലകം ക്ഷേത്രം, മട്ടന്നൂര്‍ നഗരസഭ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിലും ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.