വിളക്കിനെ കെണിയാക്കി കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം.

തളിപ്പറമ്പ്: നെല്ലിലെ പ്രധാന കീടങ്ങളായ മുഞ്ഞ, തണ്ടു തുരപ്പന്‍, ഓല ചുരുട്ടി, കുഴല്‍പ്പുഴു തുടങ്ങിവയെ നിയന്ത്രണ വിധേയമാക്കാനുള്ള സോളാര്‍ വിളക്കു കെണികള്‍

കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിക്ര പദ്ധതിയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ മുങ്ങം പാടശേഖരത്തില്‍ സ്ഥാപിച്ചു.

രണ്ടു ഹെക്ടര്‍ സ്ഥലത്തേക്ക് ആറു വിളക്കു കെണികളാണ് പാടശേഖരത്തില്‍ സ്ഥാപിച്ചത്.

കെണികള്‍ സ്ഥാപിച്ചു ഒരാഴ്ചക്കുള്ളില്‍ തന്നെ മുഞ്ഞ, തണ്ടു തുരപ്പന്‍, ഓല ചുരുട്ടി തുടങ്ങിയ കീടങ്ങളെ വലിയ തോതില്‍ ശേഖരിച്ചു നശിപ്പിക്കാനായി.

കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ.മഞ്ജു, വി.അനു, ഫാം മാനേജര്‍ കെ.എം.പി.ഷഹനാസ്, ചെങ്ങളായി കൃഷി ഓഫീസര്‍ പി.പി. രാഗേഷ് എന്നിവര്‍ പങ്കെടുത്തു.

സൗരോര്‍ജ്ജം മൂലം പ്രവര്‍ത്തിക്കുന്ന ബള്‍ബും അതിനോടനുബന്ധിച്ചുള്ള പശ തേച്ച മഞ്ഞ പ്ലാസ്റ്റിക് ബോര്‍ഡും അടങ്ങിയതാണ് കെണികള്‍

.കീടങ്ങള്‍ നിറയുന്നതനുസരിച്ച് പ്ലാസ്റ്റിക് ബോര്‍ഡിലെ പശ വെളിച്ചെണ്ണ ഉപയോഗിച്ച് കളഞ്ഞതിനു ശേഷം പുതിയ പശ തേച്ചു പിടിപ്പിക്കേണ്ടതാണ്.

സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കെണികള്‍ മറ്റു നിയന്ത്രണ മാര്‍ഗ്ഗങ്ങളുമായി സംയോജിപ്പിച്ചു ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.

ഇത്തരത്തിലുള്ള തികച്ചും പരിസ്ഥിതി സൗഹൃദമായിട്ടുള്ളതും പലപ്രാപ്തിയും ഉള്ളതുമായിട്ടുള്ള സാങ്കേതികവിദ്യകള്‍ ഉല്‍പാദന നഷ്ടം കുറക്കുന്നതിനും ഉല്‍പാദനംവര്‍ധിപ്പിക്കുന്നതിനും സഹായകരമാകും എന്ന് ഡോ.പി.ജയരാജ് പറഞ്ഞു.