കാക്കാത്തോട് ബസ്റ്റാന്റ് ഇനി പാര്‍ക്കിങ്ങ് ഫീസ് കേന്ദ്രം, പേ പാര്‍ക്കിംഗ് കേന്ദ്രം കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കാക്കത്തോട് മലയോര ബസ്റ്റാന്റില്‍ ഇനി പണം കൊടുത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ഈ സംവിധാനം വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ അധ്യക്ഷത വഹിച്ചു.

മലയോര ബസ്റ്റാന്റ് ആരംഭിക്കുന്നത് വരെയാണ് നഗരസഭ പേ പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിയിരുക്കുന്നത്.

ഇത് ഒരു പരിധി വരെ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.പി.കദീജ, പി.റജുല, കൗണ്‍സിലര്‍മാരായ കെ.എം.ലത്തീഫ്, എം.സജ്‌ന, റഹ്മത്ത് ബീഗം,

കെ.എസ് റിയാസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍, കെ.പി.ജാബിര്‍ എന്നിവര്‍ പ്രസംഗിച്ചു.