പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍-(ജനുവരി 22-26)

വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 9.30 വരെയാണ് ഇത്തവണ കണ്‍വെന്‍ഷന്‍ നടക്കുക.

പിലാത്തറ: കണ്ണൂര്‍ രൂപതയുടെ 11-ാമത് പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 22 മുതല്‍ 26 വരെ പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 9.30 വരെയാണ് ഇത്തവണ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

എല്ലാ വിഭാഗത്തില്‍ പെട്ടവരേയും അവരവരുടെ ജോലി ഒഴിവാക്കാതെ കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമയക്രമം മാറ്റി നിശ്ചയിച്ചിരിക്കുന്നത്.

പ്രസിദ്ധ വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷത്തില്‍ കണ്ണൂര്‍ രൂപത ബൈബിള്‍ പാരായണ വര്‍ഷമായി ആചരിച്ചു വരികയാണ്.

നാളെ കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്‌സ് വടക്കുംതല, രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തുന്ന ദിവ്യബലിയോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്.

വിവിധ ഇടവകകളില്‍ നിന്നും വാഹനങ്ങള്‍ ക്രമീകരിച്ചതായും കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും ഫാ.പ്രിന്‍സ് നെല്ലരിയില്‍, കെ.ജി.വര്‍ഗ്ഗീസ്, വിജയകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു