പ്രകൃതിവിരുദ്ധന്‍ അജയകുമാറിന് 30 വര്‍ഷം ജയിലും 1.25 ലക്ഷം പിഴയും.

തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കള്ള് ചെത്ത് തൊഴിലാളി മധ്യവസ്‌ക്കന് 3 വകുപ്പുകളിലായി 30 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ.

ഏരുവേശി പൂപ്പറമ്പിലെ പാറക്കടവന്‍ വീട്ടില്‍ അജയകുമാറിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2020 ഫിബ്രവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടില്‍ വെച്ച് പണവും മറ്റും നല്‍കി പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയെന്നാണ് കേസ്.

അന്നത്തെ കുടിയാന്‍മല എസ്.ഐ ദിജീഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.