യുവകലാ സാഹിതി ഗാന്ധി സ്മൃതി ഒക്ടോബര്‍-5 ന് പയ്യന്നൂരില്‍

പയ്യന്നൂര്‍: ഫാസിസത്തിനെതിരെ ഗാന്ധി സ്മൃതി എന്ന മുദ്രാവാക്യമുയര്‍ത്തി പയ്യന്നൂര്‍ ആനന്ദതീര്‍ത്ഥ ആശ്രമത്തില്‍ യുവകലാസാഹിതി സംസ്ഥാനതല സംഗമം ഒക്ടോബര്‍ 5 ന് നടക്കും. 4 മണിക്ക് നടക്കുന്ന പരിപാടി പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തും.

പരിപാടി വിജയിപ്പിക്കുന്നതിനായി പയ്യന്നൂരില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു.

സി.പി.ഐ മണ്ഡലം സെക്രട്ടറി എം.രാമൃഷ്ണന്‍, ജയരാജ് മാതമംഗലം, രഘുവരന്‍ പയ്യന്നൂര്‍, വി.നാരായണന്‍ മാസ്റ്റര്‍, ജില്ല ജോ.സക്രട്ടറി അജയകുമാര്‍ കരിവെള്ളൂര്‍, കെ.വി.പത്മനാഭന്‍, എം.സതീശന്‍, എന്‍.പി.ഭാസ്‌കരന്‍, കെ.വി.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഘാടക സമിതി ഭാരവാഹികളായി കെ.വി.ബാബു( ചെയര്‍മാന്‍), എം.ടി.അന്നൂര്‍, രഘുവരന്‍ പയ്യന്നൂര്‍, രാമകൃഷ്ണന്‍ കണ്ണോം (വൈസ് ചെയര്‍മാന്‍ ),ജിതേഷ് കണ്ണപുരം ( ജന.കണ്‍വീനര്‍), രമേശന്‍ കാളീശ്വരം, വി.നാരായണന്‍, കെ.വി.പത്മനാഭന്‍ ( ജോ.കണ്‍വീനര്‍ ) കെ.യു.അജയകുമാര്‍ ( ട്രഷറര്‍ ) എന്നിവരെ തെരെഞ്ഞെടുത്തു.