25 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത അംഗണ്‍വാടി ടീച്ചറുടെ 1,30,000 തട്ടിയെടുത്തു.

ചിറ്റാരിക്കാല്‍: ലണ്ടനിലെ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി 25 ലക്ഷം ഡോളര്‍ സമ്മാനം വാഗ്ദാനം ചെയ്ത് അംഗന്‍വാടി അധ്യാപികയില്‍ നിന്നും 1,30,000 രൂപ തട്ടിയെടുത്തു.

പാലാവയല്‍ ഓടക്കൊല്ലി കല്ലിക്കാല്‍ ഹൗസില്‍ ഉഷരാജുവാണ് (48) തട്ടിപ്പിനിരയായത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ദമ്പതികള്‍ ലണ്ടനിലെ ഡോക്ടറാണെന്നാണ് പറഞ്ഞത്.

റോള്‍ഡ് അലക്‌സും ഭാര്യ മേരിപത്രോസും ചേര്‍ന്നാണ് ഉഷാരാജുവിനെ തട്ടി പ്പിനിരയാക്കിയത്.

നിരന്തരം ചാറ്റിങ്ങിലൂടെ തങ്ങള്‍ കുടുംബത്തോടൊപ്പം ഉഷാരാജുവിന്റെ വീട്ടിലേക്ക് വരുരുന്നുണ്ടെന്നും വരുമ്പോള്‍ സമ്മാനമായി 25 ലക്ഷം ഡോളര്‍ കൊണ്ടുവരുമെന്നും പറഞ്ഞു.

പിന്നീടാണ് കഴിഞ്ഞ ആഗസ്ത് 7 ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും മമത എന്ന് പരിചയപ്പെടുത്തിയ സ്ത്രീ ഉഷാരാജുവിനെ വിളിച്ച് നിങ്ങളുടെ വീട്ടിലേക്ക് വരുന്ന റോള്‍ഡിനെയും ഭാര്യയേയും സൗഹൃദ സന്ദര്‍ശനത്തിന വരമ്പോള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്നും 30,000 രൂപ അടച്ചാലേ മോചിപ്പിക്കാനാവുവെന്നും അറിയിച്ചു.

ഇതോടെ ഉഷ സ്വര്‍ണ്ണാ ഭരണങ്ങള്‍ പണയപ്പെടുത്തി 30,000 രൂപ അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു.

പിന്നീട് അടുത്ത ദിവസം മമത വീണ്ടും വിളിച്ച് 25 ലക്ഷം ഡോളര്‍ ഇവരുടെ കയ്യിലുള്ളതിനാല്‍ പിഴയായി 88500 രൂപ കൂടി അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ തന്റെ കയ്യില്‍ കാശില്ലെന്ന് പറഞ്ഞ് ഉഷരാജു ഒഴിഞ്ഞുമാറിയെങ്കിലും തുടര്‍ച്ചയായി വിളിച്ച് അവരുടെ പേരില്‍ കൊണ്ടുവരുന്ന ഡോളറായതിനാല്‍ പണമടച്ചേതീരുവെന്ന് നിര്‍ബന്ധിക്കുകയും ഇതടച്ചു കഴിഞ്ഞാല്‍ ഉടന്‍ അക്കൗണ്ടിലേക്ക് പണം തിരിച്ചയക്കുമെന്ന് പറയുകയും ചെയ്തു.

ഇത് വിശ്വസിച്ച് ഉഷാരാജു 85000 രൂപകൂടി അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു.

എന്നാല്‍ ഇതിനുശേഷവും പല ആവശ്യങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണ് തട്ടിപ്പില്‍ പെട്ടതായി ഉഷക്ക് മനസ്സിലായത്. ഇതോടെയാണ് ഉഷ പോലീസില്‍ പരാതി നല്‍കിയത്.