കെ.സി.സോമന്‍ നമ്പ്യാരെ കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ആദരിച്ചു.
കണ്ണൂര്‍: കെ.സി.സോമന്‍ നമ്പ്യാര്‍ക്ക് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആദരവ്.
154-ാമത് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചാണ് ചെറുപ്പം മുതല്‍ ഖദര്‍ വസ്ത്രം ധരിക്കുന്ന പൊതു സാമൂഹ്യപ്രവര്‍ത്തകനും കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടറുമായ കെ.സി.സോമന്‍ നമ്പ്യാരെ ആദരിച്ചത്.
കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ ആദരിച്ചു.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍, ഖാദി ബോര്‍ഡ് മെമ്പര്‍ പി.ശിവരാമന്‍ എക്‌സ് എം.പി, മറ്റ് ഖാദി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.