ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം-റിട്ട. അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍.
പരിയാരം: ബസില്‍ സഞ്ചരിക്കവെ തൊട്ടടുത്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ റിട്ട. അധ്യാപകന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍.
മാതമംഗലം ചെമ്പാട് നിബ്രാസ് വില്ലയില്‍ ഇബ്രാഹിംകുട്ടി(56)നെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം കക്കറയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം.
ബസ് കണ്ടോന്താറില്‍ എത്തിയപ്പോഴാണ് അധ്യാപകന്‍ ഉപദ്രവിച്ചത്.
പെണ്‍കുട്ടി ബഹളംവെച്ചതോടെയാണ് സംഭവം പുറത്തായത്.
തളിപ്പറമ്പിലെ പ്രശസ്തമായ ഒരു ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും ഈ വര്‍ഷം വിരമിച്ച അധ്യാപകനാണ് ഇബ്രാഹിംകുട്ടി.
സംഭവം നടന്നത് പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.
ഇബ്രാഹിംകുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
