യുവാവിന്റെ മൃതദേഹം പുഴയില്‍ പോലീസിനെതിരെ ജനരോഷം

പരിയാരം: പുഴയില്‍കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോലീസിനെതിരെ ജനരോഷം.

തിരുവട്ടൂരിലെ ടി.കെ.മെഹറൂഫിന്റെ മൃതദേഹമാണ്  ഇന്ന്
12 മണിയോടെ തിരുവട്ടൂര്‍ പുഴയില്‍ കണ്ടെത്തിയത്.

10-ാം തീയതി 11.50 ന് പരിയാരം ഗ്രേഡ് എസ്.ഐ വിനയന്‍ ചെല്ലരിയന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ പ്രകാശന്‍, രാജേഷ് കുമാര്‍ സീനിയര്‍ സി.പി.ഒ രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ കുറ്റ്യേരി കടവില്‍മണല്‍കടത്ത് സംഘത്തെ തുരത്തിയിരുന്നു.

നാലംഗസംഘം ഇവിടെ കെ.എല്‍-40 3276 നമ്പര്‍ ടിപ്പര്‍ലോറിയില്‍ മണല്‍ കടത്തുന്നുണ്ടെന്ന് എസ്.ഐ എന്‍.പി.രാഘവന് വിവരം ലഭിച്ചിരുന്നു.

ഇദ്ദേഹം വിവരം നല്‍കിയത് പ്രകാരമാണ് പോലീസ് സംഘം എത്തിയത്.

പോലീസിനെ കണ്ട ഉടനെ മണല്‍കടത്ത് സംഘം പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നയാളാണ് മെഹറൂഫെന്നാണ് പറയുന്നത്.

മെഹറൂഫിനെ കാണാതായത് സുഹൃത്തുക്കള്‍ പോലീസില്‍ അരിയിച്ചപ്പോള്‍ സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കാഞ്ഞിരങ്ങാട് ഉണ്ടെന്ന വിവരമാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞിരുന്നു.

എന്നാല്‍ സുഹൃത്തുക്കള്‍ തെരച്ചില്‍ നടത്തിയിരുന്നു.

പരിയാരം പോലീസ് സ്ഥലത്തെത്തിെയങ്കിലും രോഷാകുലരായ നാട്ടുകാര്‍ മൃതദേഹം മാറ്റാന്‍ സമ്മതിച്ചിട്ടില്ല.

മെഹറൂഫിന്റെ മരണത്തിന് കാരണം പോലീസാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.