ഇടപെടല്‍ കല്ലിങ്കീല്‍ സ്റ്റൈല്‍-സ്‌ളാബുകള്‍ നേരെയായായി.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതി മുമ്പാകെ വന്ന പരാതിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം കണ്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍.

പുക്കോത്ത് നടയിലെ ദേശീയ പതയോരത്തെ ഓവുചാലിന്റെ അപകടാവസ്ഥയിലായിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ നേരെയാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്.

തളിപ്പറമ്പില്‍ നിന്നും കണ്ണുരിലേക്ക് പോകുന്ന റോഡിലെ ഓവുചാലിന്റെ സ്ലാബുകളാണ് അപകടാവസ്ഥയിലായിരുന്നത്.

രണ്ടാഴ്ച്ച നീണ്ടു നിലക്കുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മഹോത്സവം മാര്‍ച്ച് 6 നാണ് ആരംഭിക്കുക.

ക്ഷേത്രത്തിലെ തിടമ്പ് നൃത്തോത്സവം പൂക്കോത്ത് നടയിലെ ദേശീയപാതയില്‍ വെച്ചാണ് നടക്കുക.

ഓവുചാലിന്റെ സ്ലാബ് അപകടാവസ്ഥയിലായത് ഉത്സവകാലത്ത് ഇവിടെയെത്തുന്ന കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകട  ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പി.രാജനാണ് ഇന്ന് (ശനിയാഴ്ച്ച) നടന്ന താലൂക്ക് വികസന സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

യോഗത്തില്‍ അധ്യക്ഷത വഹിച്ച തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടതോടെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ശനിയാഴ്ച്ച ഉച്ചയോടെ തന്നെ അപകടാവസ്ഥയിലായ സ്ലാബുകള്‍ നേരെയാക്കിയത്.