തടവുകാരന്റെ ആക്രമത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
കണ്ണൂര്‍; സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരെ ആക്രമിച്ച റിമാന്‍ഡ് തടവുകാരന്റെ പേരില്‍ പോലീസ് കേസെടുത്തു.
കാസര്‍ഗോഡ് ബാര മീത്തല്‍ മാങ്ങാട്ടെ കെ.എം.ഹൗസില്‍ അഹമ്മദ് റഷീദിന്റെ(33) പേരിലാണ് കേസ്.
ഇന്നലെ രാവിലെ 11 ന് സെന്‍ട്രല്‍ ജയിലിന്റെ ന്യൂബ്ലോക്കിലാണ് സംഭവം നടന്നത്.
അസി.പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ ചന്ദ്രന്‍(32), ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ മഹേഷ്(33), ഖലീലു റഹ്‌മാന്‍(36) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
ആദ്യം അര്‍ജുന്‍ ചന്ദ്രനെ മര്‍ദ്ദിച്ച പ്രതി ബഹളം കേട്ടെത്തിയ മറ്റ് രണ്ടുപേരെയും അക്രമിക്കുകയായിരുന്നു.
സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.