സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.
മാട്ടൂല്‍ സെന്‍ട്രല്‍: ഭാര്യ പിണങ്ങിപ്പോയതിലും ജോലി ഇല്ലാത്തതിലുമുള്ള മാനസിക വിമത്തില്‍ യുവാവ് സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.
മാട്ടൂല്‍ സെന്‍ട്രല്‍ ചര്‍ച്ച് റോഡില്‍ കടപ്പുറത്ത് വീട്ടില്‍ കെ.സാബിത്ത്(26)നെയാണ് ഇന്നലെ രാത്രി 11.30 ന് സഹോദരന്‍ കെ.സിയാദിന്റെ വീട്ടിലെ മുറിയില്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ കെട്ടഴിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.