കെ.സുധാകരന്‍ എം.പിക്കെതിരെ കേസ്–കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

തളിപ്പറമ്പ്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപിക്കതിരെ അന്യായമായി കേസെടുത്ത പിണറായിയുടെ

പോലീസിന്റെ തെറ്റായ നടപടിക്കെതിരെ തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറി ഇ.ടി. രാജീവന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

നേതാക്കളായ എം.എന്‍.പൂമംഗലം, സി.വി.സോമനാഥന്‍ മാസ്റ്റര്‍, സി.സി.ശ്രീധരന്‍, സി.വി.ഉണ്ണി, കെ.രമേശന്‍, കെ.പി.ആദംകുട്ടി, ഇ.ടി. ഹരീഷ്, എം.വത്സനാരായണന്‍, അഡ്വ.ടി.ആര്‍.മോഹന്‍ദാസ്,

കെ.റഷീദ്, പി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍, വി.അഭിലാഷ്, സി.കെ.സായൂജ്, പ്രജീഷ് കൃഷ്ണന്‍, കെ.വി.ടി. മുഹമ്മദ്കുഞ്ഞി, സി.വി.വരുണ്‍, മുരളി പൂക്കോത്ത്, പി.വി.നാണു എന്നിവര്‍ നേതൃത്വം നല്‍കി.