കേന്ദ്ര ബജറ്റിനെതിരെ സി.പി.എം പ്രതിഷേധപ്രകടനം

തളിപ്പറമ്പ്: കേന്ദ്ര ബജറ്റിനെതിരെ സി.പി.എം തളിപ്പറമ്പില്‍ പ്രതിഷേധപ്രകടനം നടത്തി.

തളിപ്പറമ്പില്‍ നടന്നുവരുന്ന പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെത്തെ സമ്മേളനത്തിന് ശേഷമാണ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍, സി.എസ്.സുജാത, കെ.കെ.ശൈലജ, എം.വി.ജയരാജന്‍, പി.ജയരാജന്‍, ടി.കെ.ഗോവിന്ദന്‍, ടി.വി.രാജേഷ്, കെ.സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലാ സമ്മേളനപ്രതിനിധികള്‍ എല്ലാവരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.