തളിപ്പറമ്പ് മണ്ഡലത്തില്‍ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തും

തളിപ്പറമ്പ്: യാത്രാക്ലേശം പരിഹരിക്കാന്‍ തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തും.

ഇത് സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സുനിജ ബാലകൃഷ്ണന്‍(ചപ്പാരപ്പടവ്), വി.പി.മോഹനന്‍(ചെങ്ങളായി), വി.എം.സീന(കുറുമാത്തൂര്‍), ടി.ഷീബ(പരിയാരം), പി.ശ്രീമതി(പട്ടുവം), കെ.പി.രമണി(പട്ടുവം), പി.പി.റെജി(കുറ്റിയാട്ടൂര്‍) എന്നിവര്‍ പങ്കെടുത്തു.

വിവിധ പ്രദേശങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ മിനിബസ് ഓടിക്കുന്ന കാര്യം യോഗത്തില്‍ തീരുമാനിച്ചു.