അന്‍വര്‍ എം.എല്‍.എക്ക് പ്രവേശനമില്ല.
മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഒദ്യോഗിക വസതിക്ക് മുന്നില്‍ തടഞ്ഞ് പോലീസ്. പാറാവ് ഡ്യൂട്ടിയില്‍ നിന്ന പോലീസ് ഉദ്യോഗസ്ഥന്‍ എംഎല്‍എയെ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലേക്ക് കടത്തിവിട്ടില്ല.
പോലീസ് മേധാവിയുടെ ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് അന്‍വര്‍ എംഎല്‍എ എത്തിയത്. അനുവാദം ഇല്ലാതെ കടത്തി വിടാന്‍ ആകില്ലെന്ന് അറിയിച്ചതിന് പിന്നാലെ എംഎല്‍എ മടങ്ങി. പൊതുവേദിയില്‍ പി.വി.അന്‍വര്‍ പോലീസ് മേധാവിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു.