റെയില്‍വെ തീക്കളി തുടരുന്നു-കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു.
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ഒരു ബോഗി കത്തിനശിച്ചു.

എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തി നശിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
ബുധനാഴ്ച രാത്രി 11 മണിയോടെ എത്തിയ ട്രെയിന്‍ എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടതായിരുന്നു.
ഇതേ ട്രെയിനില്‍ കഴിഞ്ഞ ഏപ്രില്‍ രണ്ടിന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയിരുന്നു.
അന്ന് മൂന്ന്‌പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
മുഖ്യപ്രതി ഷാരൂഖ് സെയിഫി പിടിയിലായ കേസില്‍ എന്‍.ഐ.എഅന്വേഷണം നടത്തുന്നതിനിടെയാണ് ഇതേ ട്രെയിനിന് കണ്ണൂരില്‍ വച്ച് അജ്ഞാതന്‍ തീ കൊളുത്തിയിരിക്കുന്നത്.
സംഭവത്തില്‍ റെയില്‍വേ പോലീസും ആര്‍.പി.എഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കത്തി നശിച്ചത് ഗുരുതരമായ വീഴ്ച്ചയായാണ് കണക്കാക്കുന്നത്.
സ്ഥലത്ത് സി.ആര്‍.പി.എഫ് ഉള്‍പെടെയുള്ളവര്‍ ക്യാംപ് ചെയ്യുന്നുണ്ട്.
