നഗ്നവാനരന്‍ ബിനു നിരപ്പേല്‍(45) അറസ്റ്റില്‍.
ചെറുപുഴ: നിര്‍ത്തിയിട്ട സ്വകാര്യബസ്സില്‍ യുവതിക്കുനേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ നടത്തിയ പ്രതി പോലീസ് പിടിയില്‍.

ചിറ്റാരിക്കാല്‍ നല്ലോംപുഴ കല്ലങ്കാട് സ്വദേശി നിരപ്പേല്‍ ബിനുവിനെയാണ്(45) ചെറുപുഴ എസ്.എച്ച്.ഒ എം.പി ഷാജിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ഞായറാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ്സില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയത്.
ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടി പിന്നീട് ഇത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയാണ് ഉണ്ടായത്.
ഇന്ന് രാവിലെ നല്ലോംപുഴയില്‍ വച്ചാണ് ബിനുവിനെ പോലീസ് പിടികൂടിയത്.
