ബസ്റ്റാന്റിനകത്തും കുടപിടിക്കണം-ഇത് തളിപ്പറമ്പ് ബസ്റ്റാന്റ്
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സ് ചോര്‍ന്നൊലിക്കുന്നു.
കുടപിടിക്കാതെ ബസ് ബോയില്‍ ആളുകല്‍ക്ക് ബസ് കാത്തുനില്‍ക്കാനാവാത്ത അവസ്ഥയാണ്.
നല്ല മഴയില്‍ തുമ്പിക്കൈ വലുപ്പത്തിലാണ് വെള്ളം കോണ്‍ക്രീറ്റ്പാളികള്‍ക്കിടയിലൂടെ ബസ് ബേയിലേക്ക് വീഴുന്നത്.
മഴക്കാലമായതോടെ നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്.
പൊതുവെ സൗകര്യക്കുറവുള്ള ഇവിടെ ചോര്‍ച്ച കൂടിയായതോടെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്.
ആളുകള്‍ കുടപിടിച്ചാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്.
2000 ലാണ് നഗരസഭാ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പണിതത്.
ഉദ്ഘാടന വര്‍ഷം മുതല്‍ തന്നെ ചെറിയതോതില്‍ ചോര്‍ച്ച തുടങ്ങിയിരുന്നുെവങ്കിലും നഗരസഭാ അധികൃതര്‍ ശ്രദ്ധിച്ചില്ല.
നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്ന ചോര്‍ച്ച ഇപ്പോള്‍ അതിരൂക്ഷമായിരിക്കയാണ്.
അടിയന്തിരമായി ചോര്‍ച്ച മാറ്റാന്‍ നട
പടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.