വെള്ളിത്തിരയിലെ രമണന് 56 വയസായി.-

മലയാളത്തിലെ നിത്യഹരിത പ്രേമകാവ്യം രമണന്‍ 1967 ല്‍ ഡി.എം.പൊറ്റൈക്കാട്ട് ചലച്ചിത്രമാക്കി.

തിരക്കഥ, സംഭാഷണം, നിര്‍മ്മാണം സംവിധാനം നിര്‍വ്വഹിച്ചത് അദ്ദേഹം തന്നെ.

രമണനായി പ്രേംനസീറും മദനനായി മധുവും ചന്ദ്രികയായി ഷീലയും വേഷമിട്ടു.

1936 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍ എന്ന പ്രേമകാവ്യത്തെ കവച്ചുവെക്കുന്ന മറ്റൊന്ന് ഇന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല.

22 ഗാനങ്ങളുള്ള സിനിമയില്‍ എല്ലാം   പ്രേമകാവ്യത്തില്‍ നിന്നും എടുത്തുചേര്‍ത്തതാണ്.

1967 ഒക്ടോബര്‍-14 നാണ് രമണന്‍ റിലീസ് ചെയ്തത്.

അടൂര്‍ഭാസി, ഉഷാകുമാരി, ശങ്കരാടി, കോട്ടയം ചെല്ലപ്പന്‍, മണവാളന്‍ ജോസഫ്,നെല്ലിക്കോട് ഭാസ്‌ക്കരന്‍, രാമുകാര്യാട്ട്, കലാദേവി, ചിത്രലേഖ, മീന എന്നിവരാണ് മറ്റുവേഷങ്ങള്‍ ചെയ്തത്.

കെ.രാഘവനാണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്.

പശ്ചാത്തല സംഗീതം എം.ബി.ശ്രീനിവാസന്‍.

സിനി കേരള നിര്‍മ്മിച്ച് വിതരണം ചെയ്ത സിനിമയുടെ ക്യാമറ യു.രാജഗോപാല്‍, എഡിറ്റര്‍ കെ.നാരായണന്‍. കലാ സംവിധാനം എസ്.കൊന്നനാട്ട്.