റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെ, 5 ഏക്കര്‍ അനുവദിച്ചു.
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെ, പോലീസ് ആസ്ഥാനത്തിന് 5 ഏക്കര്‍ സ്ഥലം അനുവദിച്ച് ഗവ.ഉത്തരവായി.
മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് 5 ഏക്കര്‍ സ്ഥലമാണ് അനുവദിച്ചത്.
ഇവിടെ 10 ഏക്കര്‍ സ്ഥലമാണ റൂറല്‍ പോലീസ് ആവശ്യപ്പെട്ടിരുന്നത്. കെ.എ.പി കോമ്പൗണ്ടിന് വടക്കു കിഴക്ക് ഭാഗത്താണ് സ്ഥലം അനുവദിച്ചത്.
ഇവിടെ പുതിയ ജില്ലാ പോലീസ് ഓഫീസ്, ഐ.ടി സെല്‍, സ്പെഷ്യല്‍ ബ്രാഞ്ച്, ഡിസ്ട്രിക്ട് ക്രൈം റിക്കാര്‍ഡ് ബ്യൂറോ, ജില്ലാ ക്രൈംബ്രാഞ്ച്, സൈബര്‍സെല്‍, വയര്‍ലെസ് യൂണിറ്റ്, വിമന്‍സ് സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍, ഡി.പി.സി ക്യാമ്പ് ഓഫീസ്, വാഹന പാര്‍ക്കിംഗ് കേന്ദ്രം, മിനി പരേഡ് ഗ്രൗണ്ട്, കാന്റീന്‍, എന്നിവക്ക് പുറമെ ഫ്ളാറ്റ് മോഡല്‍ ക്വാര്‍ട്ടേഴ്സുകളും സ്ഥാപിക്കും.
നേരത്തെ പരിയാരം ഔഷധിയുടെ അധീനതയിലുള്ള 10 ഏക്കര്‍ സ്ഥലം പോലീസ് ആസ്ഥാനത്തിന് അനുവദിക്കാന്‍ ധാരണയായിരുന്നു.
റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന്റെ ഒരു ഭാഗം പരിയാരത്ത് തന്നെ സ്ഥാപിക്കുമെന്നും നിലവില്‍ മാങ്ങാട്ടുപറമ്പില്‍ അനുവദിച്ച 5 ഏക്കര്‍ സ്ഥലം അപര്യാപ്തമാണെന്നും പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.