ഫാ.ജോസഫ് മാമ്പളളികുന്നേലച്ചന്റെ എണ്‍പതാം ജന്മദിനം ആഘോഷിച്ചു.
കരുവഞ്ചാല്‍: ഫാ.ജാസഫ് മാമ്പള്ളി കുന്നേലിന്റെ എണ്‍പതാം ജന്മദിനം പഴയകാല സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷിച്ചു.
തലശ്ശേരി സന്ദേശഭവന്‍ ഡയറക്ടറും, തലശ്ശേരി അതിരൂപതാ മതബോധന വിഭാഗം ഡയറക്ടറും ബല്‍ത്തങ്ങാടി രൂപതാ വികാരി ജനറലുമായിരുന്ന ഫാ.ജോസഫ് മാമ്പള്ളികുന്നേല്‍ അതിരൂപതയിലെ വിവിധ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കരുവഞ്ചാല്‍ പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫാ.ഏബ്രഹാം പോണാട്ട് അധ്യക്ഷത വഹിച്ചു.
സുഹൃത് സമിതി ചെയര്‍മാന്‍ സുനില്‍ ഞാവള്ളി, ഫാ. ജോസഫ് ഈനാചേരി, ഡി.പി.ജോസ്, സിസ്റ്റര്‍ ഗ്രേസ് മേരി പനയ്ക്കത്തോട്ടം, സിസ്റ്റര്‍ മരിയറ്റ് പുള്ളിക്കാട്ടില്‍, കെ.വി.തോമസ്, വത്സമ്മ ഇട്ടിപ്പാറ, ടോമി മലേപ്പറമ്പില്‍, എല്‍സി കാവില്‍ പുരയിടം എന്നിവര്‍ സംസാരിച്ചു.