അവല്‍ ആണോ ? ഏഴോം നാടിന്റെ സ്വന്തം വി.വി.കെ. ആന്റ് സണ്‍സ്.
കരിമ്പം.കെ.പി.രാജീവന്‍
അവില്‍ എന്ന ഭക്ഷ്യവസ്തുവിന്റെ പഴക്കം എത്ര യുഗങ്ങള്‍ക്ക് മുമ്പാണെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല.
നെല്ലുകൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യപദാര്‍ഥമാണ് അവല്‍ അഥവാ അവില്‍.
സ്ഥാനികളെ കാണാന്‍ പോകുമ്പോള്‍ കാഴ്ചദ്രവ്യമായി അവലു കൊണ്ടുപോകുന്ന പതിവ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു.
ശ്രീകൃഷ്ണനെ കാണാന്‍ ദ്വാരകയിലേക്കു പോയ കുചേലന്‍ കാഴ്ച്ചദ്രവ്യമായി കൊണ്ടുപോയിരുന്നത് അവിലായിരുന്നു എന്നാണ് പുരാവൃത്തം.
കേരളത്തില്‍ ഓണം തുടങ്ങിയ ചില വിശേഷദിവസങ്ങളില്‍ കാഴച്ചദ്രവ്യമായി അവല്‍ കൊടുക്കുന്ന പതിവ് നിലവിലുണ്ടായിരുന്നു.
അവല്‍ നിര്‍മ്മാണം കേരളത്തിലെ ഒരു കുടില്‍വ്യവസായമായും നിലനിന്നിരുന്നു.
നെല്ല് പുഴുങ്ങി വറുത്ത് ഒരു പ്രത്യേകതരം ഉരലില്‍ ഇടിച്ചു പരത്തി അതിന്റെ ഉമിയും പൊടിയും നീക്കി അവല്‍ എടുക്കുന്നു.
പഴയകാലത്ത് കാലുകൊണ്ട് ചവിട്ടിപ്പൊക്കാന്‍ പറ്റിയ, ഉത്തോലക സംവിധാനമുള്ള ഭാരമേറിയ ഉലക്കയാണ് അവല്‍ ഇടിക്കാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആധുനികവല്‍ക്കരണം ആ രംഗത്ത് വളരെ സജീവമായി നടക്കുന്നുണ്ട്.
നല്ല ഏത് പ്രവൃത്തികളുടെ തുടക്കത്തിലും അവില്‍ സവിശേഷമായ ഒരു വസ്തുവായി ഉപയോഗിക്കപ്പെടുന്നു.
വിവിധ ബ്രാന്റുകള്‍ അവില്‍ ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ ഉണ്ടെങ്കിലും അവയില്‍ നിന്നെല്ലാം മാറി വെട്ടിത്തിളങ്ങുന്ന ചൈതന്യമായി തലമുറയില്‍ നിന്ന് തലമുറയിലേക്ക് പടരുകയാണ് ഏഴോം പ്രദേശത്തെ വി.വി.കെ.ആന്റ് സണ്‍സ് എന്ന അവല്‍ ഉല്‍പ്പാദനകേന്ദ്രം.
കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങളിലും വി.വി.കെയുടെ അവല്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
ഇത് കൂടാതെ കേരളത്തിലെ പല വന്‍കിയ ബ്രാന്റഡ് കമ്പനികളും വി.വി.കെ.യുടെ അവലാണ് തങ്ങളുടെ കമ്പനിയുടെ പേരില്‍ പുറത്തിറക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്.
പാരമ്പര്യവും ആധുനികതയും ഒരുപോലെ ഉള്‍ച്ചേര്‍ന്നു നില്‍ക്കുകയാണ് ഏഴോം കോട്ടക്കീലിലെ വി.വികെ.ആന്റ് സണ്‍സ് എന്ന അവല്‍മില്‍ ഫാക്ടറിയില്‍.
ഏഴോം എന്ന കാര്‍ഷികഭൂമിയുടെ, കണ്ണൂരിന്റെ നെല്ലറയുടെ മധ്യത്തില്‍ വയലേലകള്‍ക്ക് നടുവില്‍ പരമ്പരാഗത രീതിയില്‍ ഉല്‍പ്പാദിപ്പിച്ച അവില്‍ രുചിക്കാത്തവര്‍ കുറവാണ്.
ഏഴോം റോഡ് വഴിയുള്ള യാത്രക്കിടയില്‍ അവില്‍മില്‍ എന്ന് പേരിട്ട സ്റ്റോപ്പിലിറങ്ങി അവല്‍ വാങ്ങിപ്പോയ ഒരു തലമുറയുടെ അടുത്ത തലമുറയും കോട്ടക്കീലിന്റെ അവല്‍രുചി തേടിയെത്തുമ്പോള്‍,
പരേതനായ വി.വി.കുമാരന്‍ തുടക്കംകുറിച്ച പ്രസ്ഥാനത്തിന് ഇന്ന് അതിന് നേതൃത്വം നല്‍കുന്നത് സഹോദരങ്ങളായ ജി.കെ.അനൂപും ജി.കെ.അനീഷുമാണ്.
അവല്‍ ഉല്‍പ്പാദന മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം ആദ്യമായി ഏറ്റെടുത്തതും നടപ്പിലാക്കിയതും വി.വി.കെ.യിലാണ്.
ടേസ്റ്റി ട്രീ എന്ന പേരില്‍ മൂന്നിനം അവില്‍പൊരികളാണ് ഇവര്‍ വിപണിയിലിറക്കിയിരിക്കുന്നത്.
വി.വി.കെയുടെ പ്രസ്റ്റീജ് ഉല്‍പ്പന്നമായ അവില്‍പൊരി ഇന്ന് അവില്‍ വിപണിയിലെ താരമായി മാറിയിരിക്കയാണ്.
അവില്‍ ഉല്‍പ്പാദനത്തിന്റെ മറ്റൊരു ഉപോല്‍പ്പന്നമായ തവിട് മികച്ച കന്നുകാലി തീറ്റയെന്ന നിലയിലും ഉപയോഗിക്കപ്പെടുന്നുണ്ട്. വി.വി.കെ.യുടെ ഏഴോം അവില്‍ തവിടിന് നിരവധി ആവശ്യക്കാരാണുള്ളത്.