ലതീഷ് പുതിയടത്തിന് റോട്ടറി എക്‌സലെന്‍സ് അവാര്‍ഡ്-
പരിയാരം: പിലാത്തറ റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്‌സലെന്‍സ് അവാര്‍ഡിന് കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗണിത അധ്യാപകനും സ്റ്റുഡന്റ്
പോലീസ് കേഡറ്റ് യൂണിറ്റിന്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ ലതീഷ് പുതിയടത്തിനെ തെരഞ്ഞെടുത്തു.
താരതമ്യേന കുട്ടികള്‍ക്ക് പഠിക്കാന്‍ പ്രയാസമുള്ള കണക്ക് എന്ന വിഷയത്തെ ലളിതവും ഹൃദ്യവുമാക്കി എളുപ്പത്തില്‍ മനസിലാക്കിക്കൊടുക്കുന്നതില്‍ ഈ അധ്യാപകന്റെ പങ്ക് മികച്ചതാണ്.
ഗണിതശാസ്ത്ര വിഷയത്തില്‍ ജില്ലാ റിസോഴ്‌സ് അംഗവും ആണ്. കൂടാതെ പേമാരി സമയങ്ങളിലും കോവിഡ് മൂര്‍ദ്ധന്യ സമയങ്ങളിലും തനത് ആശയങ്ങളിലൂടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്
യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ സംഘടിപ്പിക്കാനും കുട്ടികളെ നിയമം പാലിക്കുന്നതിലും കൃഷി ചെയ്യുന്നതിലും
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിലും, പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും പ്രാപ്തരാക്കാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലുടെ സാധിച്ചു.
പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംസ്ഥാനതലത്തില്‍ തന്നെ അറിയപ്പെടുന്നതും കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ റൂറല്‍ ജില്ലയിലെ മികച്ച എസ് പി സി സ്‌കൂളായും കടന്നപ്പള്ളി സ്‌കൂളിനെ തെരഞ്ഞെടുത്തിരുന്നു.
ഇങ്ങനെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലുള്ള മികവ് പരിഗണിച്ചാണ് അവാര്‍ഡിന് പരിഗണിച്ചത്.