ആലക്കോട് പോലീസ് നാല് കഞ്ചാവ് വലിയന്‍മാരെ പിടികൂടി.

ആലക്കോട്: നാല് കഞ്ചാവ് വലിയന്‍മാര്‍ ആലക്കോട് പോലീസിന്റെ പിടിയിലായി.

ഇന്നലെ സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായര്‍ ഇവരെ പിടികൂടിയത്.

തടിക്കടവ് കുട്ടിക്കരി റോഡരികില്‍ വെച്ച് കഞ്ചാവ് ബീഡിവലിക്കവെ കായാട്ടുപാറയിലെ പള്ള വീട്ടില്‍ ഹമീദ് മകന്‍ വി.പി ജമാലുദ്ദീന്‍(27),

ചപ്പാരപ്പടവ് ചിമ്മിനിച്ചൂട്ടയിലെ നെടുങ്കണ്ടത്തില്‍ വീട്ടില്‍ ജോണിന്റെ മകന്‍ ജോബ് ജോണ്‍(29),

എളമ്പേരം ജുമാമസ്ജിദിന് സമീപത്തെ പറങ്ങോടത്ത് വീട്ടില്‍ അലവിയുടെ മകന്‍ പി.മുസമ്മില്‍(26)നെ കരിവേടന്‍കുണ്ട് റോഡില്‍ വെച്ചും

കായാട്ടുപാറയിലെ മുള്ളന്‍മടക്കല്‍ വീട്ടില്‍ ക്ലാസിയന്റെ മകന്‍ എം.സി.അഖില്‍(24)നെ ചാണോക്കുണ്ടില്‍ വെച്ചുമാണ് പിടികൂടിയത്.