ദുരൂഹസാഹചര്യത്തില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആസാം ധേമാജി സബ്ഡിലിഷനില്‍ ലഖിപഥുര്‍ വില്ലേജിലെ ഭാഗന്‍ഗോഗോയിയുടെ മകന്‍ ബിഷ്ണു ഗോഗോയ്(37) ആണ് മരിച്ചത്.

പരിയാരം മുടിക്കാനത്തെ ഇന്റര്‍ലോക്ക് നിര്‍മ്മാണ ശാലയിലെ ജീവനക്കാരനാണ്.

കഴിഞ്ഞ ഒരാഴ്ച്ചയായി ഇവിടെ ജോലിചെയതുവരുന്ന ബിഷ്ണു ഗോഗോയ് മുടിക്കാനത്തെ ഒരു സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ട ബിഷ്ണുവിനെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

കോവിഡ് പരിശോധനക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെനന്് പോലീസ് അറിയിച്ചു.