അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന പുഴമണല്‍ പോലീസ്പിടികൂടി.

തളിപ്പറമ്പ്: അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന പുഴമണല്‍ പോലീസ്പിടികൂടി.

ഇന്ന് പുലര്‍ച്ചെ 2.45 നാണ് പട്ടുവം പറപ്പൂല്‍ ജംഗ്ഷനില്‍ വെച്ച് വെള്ളിക്കീല്‍ ഭാഗത്തേക്ക് കടത്തുകയായിരുന്ന കെ.എല്‍-07 എ.എം 7342 ടിപ്പര്‍ലോറി പിടികൂടിയത്.

നൂറടിയോളം പുഴമണലാണ് ലോറിയില്‍ ഉണ്ടായിരുന്നത്.

തളിപ്പറമ്പ് എസ്.ഐ എന്‍.പി.പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

പോലീസ് ഡ്രൈവര്‍ വിനീഷും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.