സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു.

  സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു.

ഇത് സംബന്ധിച്ച് സത്യന്‍ അന്തിക്കാട് തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ഒരഭിമുഖത്തില്‍ തന്റെ അടുത്ത സിനിമ മോഹന്‍ലാലിനെ നായകനാക്കിയുള്ളതാണെന്നാണ് സത്യന്‍ അന്തിക്കാടിന്റെ വെളിപ്പെടുത്തല്‍.

പാന്‍ ഇന്ത്യന്‍ ഒന്നുമില്ല, ജീവിതഗന്ധിയായ കഥയായിരിക്കും മോഹന്‍ലാലിനെ നായകനാക്കി ആലോചിക്കുന്നത്.

അടുത്തകാലത്ത് നേര് എന്ന സിനിമ വന്‍ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹന്‍ലാലിനെ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്.

ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന തന്റെ ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ട് എന്നും കുറഞ്ഞത് നാല് മാസമെങ്കിലും ഉണ്ടായാല്‍ മാത്രമേ തുടങ്ങാനാവൂ എന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

എന്നും എപ്പോഴും എന്ന സിനിമയാണ് ഒടുവില്‍ മോഹന്‍ലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തത്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായികയായി എത്തിയത്. ഇന്നസെന്റും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ കഴിഞ്ഞ സിനിമ മകള്‍ വേണ്ടത്ര ശ്രദ്ധനേടിയില്ലെന്ന് മാത്രമല്ല. സാമ്പത്തികമായും സിനിമ പരാജയമായിരുന്നു.