എസ്.ബി.ഐ മാനേജരെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തു.
തൃക്കരിപ്പൂര്‍: എസ്.ബി.ഐ തൃക്കരിപ്പൂര്‍ ബ്രാഞ്ച് മാനേജരാണെന്ന് തെറ്റിദ്ധരിപ്പിച്ച് അജഞാതന്‍ 2,10,000 രൂപ തട്ടിയെടുത്തു.

നോര്‍ത്ത് തൃക്കരിപ്പൂര്‍ നടക്കാവിലെ കൗസ്തുഭത്തില്‍ പി.വിജയനാണ്(52) തട്ടിപ്പിന് ഇരയായത്.
നവംബര്‍ 12 ന് 8470841549 എന്ന നമ്പറില്‍ നിന്ന്
വിളിച്ച ഇയാള്‍ വിജയനോട് എസ്.ബി.ഐ ബ്രാഞ്ച് മാനേജരാണെന്ന്
പരിചയപ്പെടുത്തിയാണ് നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ ശേഖരിച്ച ശേഷം പണം തട്ടിയെടുത്തത്. ‘
ചന്തേര പോലീസ് അന്വേഷണമാരംഭിച്ചു.
