മകനെ ബാഡ്ജണിയിക്കാന് പിതാവ് സ്റ്റേജിലെത്തി-വി.താജുദ്ദീനെ ബാഡ്ജ് ധരിപ്പിച്ചത് എ.അബ്ദുള്ളഹാജി.
തളിപ്പറമ്പ്: അംഗീകാരങ്ങളും സ്ഥാനലബ്ധികളും ഏറ്റുവാങ്ങുന്ന വേളകളില്‍ ബന്ധങ്ങളുടെ ഊഷ്മളതക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ പുഷ്പഗിരി

ബാബില്‍ഗ്രീന്‍സ് കണ്വെന്ഷന് സെന്ററില്‍ നടന്ന തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ്.
അഞ്ചാംതവണയും ജന.സെക്രട്ടെറിയായി നോമിനേറ്റ് ചെയ്യപ്പെട്ട വി.താജുദ്ദീന് കെ.വി.വി.ഇ.എസ് ബാഡ്ജ് നല്കാന് പ്രസിഡന്റ് കെ.എസ്.റിയാസ് സ്റ്റേജിലേക്ക് വിളിച്ചത് താജുദ്ദീന്റെ പിതാവ് എ.അബ്ദുള്ളഹാജിയെ ആയിരുന്നു.
വൈകാരികത തുളുമ്പിനിന്ന ഈ പരിപാടി ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട ഒരുഅനുഭവമായി.
