സ്‌ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ജില്ലാ തല പരിശീലന പരിപാടി സംഘടിപ്പിച്ചു.
തളിപ്പറമ്പ്: നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി കേരള പോലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ രൂപീകരിച്ച സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
അഡീഷണല്‍ എസ്.പി കെ.രഞ്ജിത്ത് മുഖ്യാതിഥി ആയിരുന്നു.
ചടങ്ങില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സജേഷ് വാഴാളപ്പില്‍ അധ്യക്ഷത വഹിച്ചു.
SPC ADNO കെ.പ്രസാദ് സ്വാഗതം പറഞ്ഞു.
കണ്ണൂര്‍ റൂറല്‍ ജില്ലയിലെ 100 സ്‌കൂളുകളിലെ അധ്യാപകര്‍, PTA പ്രതിനിധികള്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.