വാഗീശ പുരസ്‌കാരം പി.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു.

കല്യാശേരി: ആധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആര്‍ഷ സംസ്‌കാര ഭാരതി പ്രഭാഷകപ്രതിഭകള്‍ക്ക് വര്‍ഷംതോറും നല്‍കുന്ന വാഗീശ പുരസ്‌കാരം പി.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ അരോളിക്ക് ആര്‍ഷ സംസ്‌കാര ഭാരതി ദേശീയാധ്യക്ഷന്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ സമര്‍പ്പിച്ചു.

പ്രഭാഷണ രംഗത്ത് നാല്‍പ്പത്തിയഞ്ചു വര്‍ഷമായി നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ അരോളി.

കെ.കെ. ചൂളിയാട്, കാനപ്രം കേശവന്‍നമ്പൂതിരി, ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി, സി.മാധവന്‍ മാസ്റ്റര്‍, പെരുന്താറ്റില്‍ ഗോപാലന്‍, കെ.എം. രാമചന്ദ്രന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം നല്‍കിയത്.

ഏറുമ്പാല ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാനൂര്‍ അധ്യക്ഷത വഹിച്ചു.

ഷാജികരിപ്പത്ത്, സച്ചിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.വി.മുരളീധര വാര്യര്‍ സ്വാഗതവും കെ.എം.രാമചന്ദ്രന്‍ നമ്പ്യാര്‍ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.