വെറുതെ നടന്നാല്‍ പ്രമേഹം കുറയില്ല; നടക്കേണ്ടത് പോലെ നടക്കണം-എന്താ റെഡിയല്ലേ-

ദിവസേനയുള്ള പ്രഭാത നടത്തമോ ഉച്ചതിരിഞ്ഞുള്ള ഉലാത്തലോ ആകട്ടെ ഇവ രണ്ടും പ്രമേഹം നിയന്ത്രിക്കാനുള്ളവളരെ പ്രധാനപ്പെട്ട മാര്‍ഗങ്ങളാണെന്നാണ് വിശ്വാസം.

പ്രമേഹ സാധ്യത കുറക്കുന്നതിന് അമേരിക്കന്‍ ഡയബെറ്റിസ് അസോസിയേഷന്‍ 10,000 ചുവടുകള്‍ നടക്കണമെന്നാണ് പറയുന്നത്.

എന്നാല്‍ പുതിയ പഠനം പറയുന്നത് നടന്നതുകൊണ്ട് മാത്രം കാര്യമില്ല, നടത്തത്തിന്റെ വേഗതയിലും കാര്യമുണ്ടെന്നാണ്.

ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത് വേഗത്തിലുള്ള നടത്തം ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 40 ശതമാനം കുറക്കുമെന്നാണ്.

എത്രദൂരം നടന്നുവെന്നതില്‍ മാത്രമല്ല, നടക്കുന്ന രീതിയും പ്രധാനമാണെന്ന് പഠനം പറയുന്നു.

നടത്തം അല്‍പ്പം വേഗത്തിലാക്കിയാല്‍ അശ്രദ്ധമായി നടക്കുന്നവരെ അപേക്ഷിച്ച് പ്രമേഹംപോലുള്ള രോഗങ്ങളില്‍ അപകടസാധ്യത 24 ശതമാനം കുറവാണ്.

നടത്തത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നത് അപകടസാധ്യതയില്‍ 39 ശതമാനം വരെ കുറവുണ്ടാക്കും. പഠനമനുസരിച്ച് എളുപ്പമുള്ള നടത്തം മണിക്കൂറില്‍ 3.2 കിലോമീറ്ററാണ്.

ശരാശരി നടത്തം മണിക്കൂറില്‍ 3.2 മുതല്‍ 4.8 കിലോമീറ്റര്‍ വരെ ആകാം. സാമാന്യം വേഗത്തിലുള്ള നടത്തം എന്നുപറയുന്നത് മണിക്കൂറില്‍ 4.8 മുതല്‍ 6.4 കിലോമാറ്റര്‍ വരെയാണ്.

എന്നാല്‍ പഠനമനുസരിച്ച് വേഗതയേറിയ നടത്തം മണിക്കൂറില്‍ 6.4 കിലോമീറ്ററെങ്കിലും നടക്കുന്നതാണ്.

വേഗത്തില്‍ നടക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ അധികം നടന്നാല്‍ രോഗം വരാനുള്ള സാധ്യത 9 ശതമാനത്തോളം കുറയുമെന്നും പഠനം പറയുംന്നു.