എസ്.ഐ പി.വി.നാരായണന് യാത്രയയപ്പ് നല്‍കി-

പയ്യന്നൂര്‍: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ പി.വി.നാരായണന് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരളാ പോലീസ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

മാങ്ങാട്ടുപറമ്പ് സ്മാര്‍ട്ട് ക്ലാസ്‌റൂമില്‍ നടന്ന പരിപാടിയില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ചു.

കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ഇ.പി.സുരേശന്‍ അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി എം.പി.വിനോദ്, പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍,

കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടറി പി.രമേശന്‍, കെ.പി.ഒ.എ കെ.എ.പി നാലാം ബറ്റാലിയന്‍ പ്രസിഡന്റ് പി.ഗംഗാധരന്‍,

കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പി.അനീഷ്, കെ.പി.ഒ.എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി.വി.രാജേഷ്,

കെ.പി.എ കണ്ണൂര്‍ റൂറല്‍ പ്രസിഡന്റ് എം.കെ.സാഹിദ, കെ.പി.ഒ.എ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.പ്രവീണ, കെ.പി.എ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ടി.വി.ജയേഷ് എന്നിവര്‍ പ്രസംഗിച്ചു.

പി.വി.നാരായണന്‍ മറുപടി പ്രസംഗം നടത്തി. കെ.പി.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും കെ.പി.ഒ.എ റൂറല്‍ ട്രഷറര്‍ എം.ഒതേനന്‍ നന്ദിയും പറഞ്ഞു.