പ്രേക്ഷകരെ ഞെട്ടിപ്പൊട്ടിക്കാന്‍ ഷാജി കൈലാസിന്റെ ഹണ്ട് വരുന്നു–

മെഡിക്കല്‍ കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

ഡിസംബര്‍ ഇരുപത്തിയെട്ട് ബുധനാഴ്ച്ച പാലക്കാടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്.

കഞ്ചിക്കോട്ട് സുര്യ റിട്രീറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംവിധായകന്‍ ഷാജി കൈലാസ് ഭദ്രദീപം തെളിയിച്ചു.

ഭാവനയാണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്.

ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും സസ്‌പെന്‍സ്, ഹൊറര്‍ പശ്ചാത്തലത്തിലുള്ളതാണ്.

കാപ്പ പ്രദര്‍ശനശാലകളില്‍ മികച്ച വിജയം നേടിവരുന്ന സാഹചര്യത്തിലാണ് പുതിയ സിനിമയുടെ ആരംഭം കുറിച്ചത്.

കാമ്പസിലെ പി.ജി. റസിഡന്റ് ഡോ. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകള്‍ നിവര്‍ത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം.

തുടക്കം മുതല്‍ അവസാനം വരേയും പ്രേഷകനെ ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഷാജി കൈലാസ് ഈ ചിത്രം അവതരിപ്പിക്കാന്നത്.

ഭവനയാണ് ഡോ.കീര്‍ത്തിയെ അവതരിപ്പിക്കുന്നത്.

സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഡോ.കീര്‍ത്തി എന്ന കഥാപാത്രത്തെ ഭാവന ഉജ്വലമാക്കുന്നു.

അതിഥി രവിയുടെ ഡോ.സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.

അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍, ചന്തുനാഥ്, ജി.സുരേഷ് കുമാര്‍, നന്ദുലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

രചന- നിഖില്‍. എസ്. ആനന്ദ്. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.

ജാക്‌സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം ബോബന്‍, മേക്കപ്പ് പി.വി.ശങ്കര്‍, കോസ്റ്റ്യം ഡിസൈന്‍- ലിജി പ്രേമന്‍,

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ മനു, ഓഫീസ് നിര്‍വ്വഹണം ദില്ലി ഗോപന്‍. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്് പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ.സഞ്ജു.

പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാകുന്ന ഈ ചിത്രം ഉര്‍വ്വശി തീയേറ്റേഴ്‌സ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.