പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു.
ആലപ്പുഴ: ചിറയില്‍ പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫാണ് (62) മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വൈദ്യുതി കമ്പി പൊട്ടിവീഴുകയായി. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കമ്പി നീക്കുകയോ ഫ്യൂസ് ഊരുകയോ ചെയ്തില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ചെറുതന നടുവിലേ പോച്ച വടക്ക് ദേവസ്വം തുരുത്ത് പാടശേഖരത്തിനു സമീപത്തെ ചിറയിലാണു രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് ചിറയിലേക്ക് വൈദ്യുത കമ്പി പൊട്ടിവീണത്. ഇത് വൈദ്യുത ബോര്‍ഡിനെ അറിയിച്ചപ്പോള്‍ നാട്ടുകാരോട് തന്നെ ഫ്യൂസൂരാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. എന്നാല്‍ ഊരിയ ഫ്യൂസ് മാറിപ്പോവുകയായിരുന്ന്. ഇത് അറിയാതെ രാവിലെ ഒന്‍പതോടെ കൃഷിയൊരുക്കത്തിനായാണ് ബെന്നി പാടത്തേക്ക് എത്തിയത്. ലൈന്‍ പൊട്ടിവീണത് അറിഞ്ഞെങ്കിലും വൈദ്യുതി വിഛേദിച്ചിട്ടുണ്ടെന്ന് കരുതി പാടത്തേക്ക് ഇറങ്ങുകയായിരുന്നു.
ബെന്നിക്ക് ഷോക്കേല്‍ക്കുന്നത് കണ്ട് സമീപത്തു പമ്പിങ് നടത്തിയിരുന്ന ദേവസ്വം തുരുത്ത് വിബീഷ് ഓടിയെത്തി ഉടുവസ്ത്രം ചുറ്റി കമ്പി വലിച്ചു നീക്കിയെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതക്കമ്പി പൊട്ടിവീണതു ദേവസ്വം തുരുത്ത് പാടശേഖര സമിതി സെക്രട്ടറി ഗ്രിഗറി ജോര്‍ജാണു വൈദ്യുതി ബോര്‍ഡ് ഓഫിസില്‍ അറിയിച്ചത്. പല തവണ വിളിച്ചപ്പോഴാണു പ്രതികരിച്ചതെന്നും ആരെയെങ്കിലും വിളിച്ചു ഫ്യൂസ് ഊരാനായിരുന്നു നിര്‍ദേശമെന്നും ഗ്രിഗറി പറഞ്ഞു. ഒട്ടേറെപ്പേര്‍ താമസിക്കുന്ന സ്ഥലമാണെന്നു പ്രത്യേകം പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഏഴോടെ വീണ്ടും വിളിച്ചപ്പോള്‍, മറ്റു സ്ഥലങ്ങളിലും പോകേണ്ടതിനാല്‍ പിന്നീടു വരാമെന്നായിരുന്നു മറുപടി. രണ്ടു മണിക്കൂറിനു ശേഷമാണ് അപകടമുണ്ടായതെന്നും ഗ്രിഗറി പറഞ്ഞു.
.